ഇരുണ്ട കുടുസ്സുമുറി മേശമേൽ മഞ്ഞവെളിച്ചം കടലാസുകെട്ടിനുമേൽ തുറന്നു വച്ചിരിക്കുന്ന മഷിപ്പേന കടലാസിലേക്കു പരന്നിരിക്കുന്ന കടുംനീല നിറം പൊട്ടിയ കണ്ണട, തുറന്നു വച്ചിരിക്കുന്ന യുദ്ധവും സമാധാനവും എന്റെ ലോകം. എന്റെ മുറിയിൽ വരാറുണ്ടായിരുന്ന കറുത്ത പൂച്ചയെ കാണാനില്ല ഇന്നലെയും മിനിഞ്ഞാന്നും അതിനു മുൻപുള്ള നൂറു ദിവസവും എന്റെ മുറിയിൽ വന്നതാണ് നാലു ദിവസം മുൻപ് ചുവരിൽ അള്ളിപ്പിടിച്ചിരുന്ന ഗൗളിയെ ചൂലു കൊണ്ടു തട്ടിയിട്ടു തീറ്റിച്ചതാണ് പിന്നത്തെ രണ്ടു ദിവസവും ഗൗളിയിരുന്ന സ്ഥാനം നോക്കി കരഞ്ഞതാണ് ഇന്നലെയും വന്ന് ചുവരുനോക്കി കരഞ്ഞപ്പോൽ ഞാനൊരു തട്ടു കൊടുത്തതാണ് കരഞ്ഞുകൊണ്ടോടിയ കറുത്ത പൂച്ചയെ പിന്നെ കണ്ടില്ല അവനെ ചിലപ്പോൾ കുറുക്കൻ പിടിച്ചിരിക്കും ഇന്ന് ചുവരിൽ ഒരു ഗൗളിയിരുന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ട്.
Search This Blog
പൊട്ടിയ കണ്ണട, തുറന്നു വച്ചിരിക്കുന്ന യുദ്ധവും സമാധാനവും